Saturday, October 4, 2008

ടൈം ടേബിൽ

എന്തോ കാരണംകൊണ്ട്‌ അന്ന് കോളെജിന്‌ അവധിയായിരുന്നു. കിട്ടിയ അവധി വെറുതെ കളയാതെ പുതപ്പ്‌ തലവഴി മൂടിപുതച്ച്‌ കിടന്നിട്ടും സ്വസ്ഥമായി ഉറങ്ങുവാൻ സമ്മതിക്കതെ വലിയ വായിൽ കരയുന്ന അനിയന്റെ ശബ്ദം കേട്ടാണ്‌ അന്ന് നേരം പുലർന്നത്‌. കുരുത്തകേടുകൾ അധികം മറ്റുള്ളവർക്ക്‌ കൊടുക്കാതെ എല്ലാം സ്വയം കീഴടക്കിവെച്ചിരിക്കുന്നവന്റെ ശബ്ദം ഉച്ചത്തിലായി.

"ഇമ്മാ, ഇപ്പ എവടെ, ഞാൻ ഇന്നലെ തന്നെ പറഞ്ഞത്‌, ഇന്ന് ടിച്ചർ പുതിയ ടൈം ടേബിൽ തരൂംന്ന്, അയ്ൻ പൈസ കൊടുക്കണം. ഇഞ്ഞി അത്‌ വങ്ങാണ്ട്‌ ഞാൻ തോറ്റാ പിന്നെ എന്നെ കുറ്റം പറയരുത്‌".

കുണ്ടോട്ടി കവിതയിൽ പുതിയ പടം റിലീസാവുന്ന അന്ന്‌തനെ അത്‌ കാണണം എന്ന് നിർബന്ധമുള്ള ഇവൻ എങ്ങനെ ജയിക്കാനാണെന്ന് ഞാൻ ചിന്തിച്ചു. എന്നാലും അനിയനല്ലെ, പോട്ടെ, ഇനി ഇപ്പോ ടൈം ടേബിൽ ഇല്ലാത്തത്‌കൊണ്ട്‌ അവൻ തോൽക്കേണ്ടെന്ന് കരുതി, കാശെടുക്കാനായി എന്റെ പോക്കറ്റിൽ കൈയിട്ടതും, സ്ലീപ്പ്‌ മോഡിലായിരുന്ന എന്റെ മെമ്മോറിയിൽ ആരോ റൈറ്റ്‌ മോസ്‌ ക്ലിക്കി. കേട്ടത്‌ സത്യമാണെന്നുറപ്പിക്കുവാൻ തലകുടഞ്ഞ്‌ ജനാലിനടുത്തെത്തി ഞാൻ ചെവി വട്ടം പിടിച്ചു.

"അപ്പോ, കഴിഞ്ഞമാസല്ലെ അൻക്ക്‌ ഒരു ടൈം ടേബിളിന്‌ പൈസ തന്നത്‌, ടിച്ചറോട്‌ നാളെ തരാന്ന് പറഞ്ഞാളാ". ഉമ്മ തന്റെ അക്കൗണ്ട്‌ വിവരം വെളിപ്പെടുത്തി.

"എല്ലാ കുട്ട്യാളും ഇന്ന് പൈസ കൊടുക്കും, ഞാൻ മാത്രം പൈസ ഇല്ലാതെ ചെന്നാൽ...."

ദയനീയമായി അനിയൻ കരയുന്നു.

പച്ച ബെൽറ്റിനുള്ളിൽ നിന്നും 50 പൈസയുടെ നാല്‌ നാണയങ്ങൾ നീട്ടിപിടിച്ച്‌ ഉപ്പ പറഞ്ഞു "ന്നാ, ഇഞ്ഞി പൈസ കിട്ടാഞ്ഞിട്ട്‌ ഇജി സ്കൂളിൽ പോവാതെ നിക്കണ്ട".

അനിയൻ പൈസ വാങ്ങുന്നതിന്‌ മുൻപെ ഞാൻ വാതിൽ തുറന്ന് പുറത്തിറങ്ങി.

"ഇതെന്തിനാ പൈസ?"

നീട്ടിയ കൈ പിൻവലിച്ച്‌ അനിയൻ പതിയെ പുറത്തേക്ക്‌ നടന്നു.

"ഇമ്മാ, ഞാൻ പോവാ."

ജീവൻ തിരിച്ച്‌ കിട്ടിയ സന്തോഷത്തിൽ അനിയൻ മുള്ള്‌വേലി ചാടികടന്ന് ഓടി മറഞ്ഞു.

"ഫീസില്ലാതെ കുട്ട്യളെ പഠിപ്പിച്ചുമ്ന്ന് പറഞ്ഞിട്ട്‌ മാസ്റ്റമാര്‌ അയ്നും ഇതിനും ന്നോക്കെ പറഞ്ഞി കുട്ട്യേളെ കൈകന്ന് പൈസ വാങ്ങ്‌ണ്‌ണ്ട്‌.".

നാണയം തിരിക്കെ ഭദ്രമായി പച്ചബെൽറ്റിൽ തന്നെ നിക്ഷേപിച്ച്‌ ഉപ്പ അത്മഗതം ചെയ്തു.

"അല്ല, ഇജി പഠിച്ചിന്യ കാലാത്ത്‌ ടൈടേബിൽ ഒന്നും ഇല്യേയ്നിയോ". ഉപ്പ തിരിഞ്ഞ്‌ എന്നോട്‌ ചോദിച്ചു.

"ടൈം ടേബിൽ ടിച്ചർ വെറുതെ തരുന്നതാണ്‌. അയ്ന്‌ പൈസ ഒന്നും കൊടുക്കണ്ട. ഇഞ്ഞി ഇന്നോട്‌ ചോയ്ക്കാണ്ട്‌ ഓന്‌ അഞ്ചിന്റെ പൈസ കൊടുക്കരുത്‌".

"പടച്ചോനെ, ഓൻ മാസം മാസം ടൈം ടേബിൽ മാറിന്ന് പറഞ്ഞ്‌ ഇന്നോട്‌ രണ്ടുർപ്പ്യ വാങ്ങലുണ്ട്‌. ഹമ്മുക്ക്‌".
-----------------
കരിപ്പുരിൽ നിന്നും രാവിലെകിട്ടുന്ന ഒരു രൂപയുമായി മഞ്ചേരിയിൽ പോയി തിരിച്ച്‌ വന്ന്, ബാക്കിയാവുന്ന 10 പൈസ ഉമ്മയെ ഏൽപ്പിക്കുന്ന, കോളേജ്‌ വിദ്യാഭ്യാസ കാലം, ഒരിക്കലും മായാതെ, കൂടുതൽ നിറപകിട്ടോടെ ഇന്നും മനസിലുണ്ട്‌.

14 comments:

 1. അലി കരിപ്പുര്‍ said...

  "ഇമ്മാ, ഇപ്പ എവടെ, ഞാൻ ഇന്നലെ തന്നെ പറഞ്ഞത്‌, ഇന്ന് ടിച്ചർ പുതിയ ടൈം ടേബിൽ തരൂംന്ന്, അയ്ൻ പൈസ കൊടുക്കണം. ഇഞ്ഞി അത്‌ വങ്ങാണ്ട്‌ ഞാൻ തോറ്റാ പിന്നെ എന്നെ കുറ്റം പറയരുത്‌".

 2. കോറോത്ത് said...

  ഹ ഹ ഹ... എന്‍റെ ഒരു സുഹൃത്ത് വീട്ടില്‍ നിന്നും ഇടക്കിടെ 'ഇന്റര്‍വെല്‍' നു പൈസ വേണം എന്നും പറഞ്ഞു കാശ് മേടിക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ട് :)

 3. രസികന്‍ said...

  ആരും തേങ്ങ ഉടച്ചത് കാണാത്തത് കൊണ്ട് ഒരു തേങ്ങാക്കുല തന്നെ ഉടയ്ക്കുന്നു ...

  ഹ ഹ .... ഇന്നത്തെക്കാലത്ത് ടൈംടേബിൾ വിദ്യ ഏൽക്കത്തില്ലാ എങ്കിലും , “ ഉമ്മാ മൌസിന്റെ ക്ലിക്കുപോയി അതിനു പൈന്റ് ബ്രഷ് വാങ്ങിക്കാൻ ഹണ്ട്രഡ്സിന്റെ മണീസ് വേണം” എന്നു പറഞ്ഞാൽ ചിലപ്പോൾ വല്ലതും തടാഞ്ഞേക്കും.

  വളരെ നന്നായിരുന്നു . ചിരിപ്പിച്ചു എന്നു പ്രത്യേകം പറയേണ്ടല്ലൊ തുടരുക ....

 4. അലി കരിപ്പുര്‍ said...

  കോറോത്ത്‌, നന്ദി, വന്നതിനും വായിച്ചതിനും.
  രസികൻ, ഓൺലൈൻ ദർശ്ശനം സാധ്യമാക്കുന്ന ഇന്ന്, തേങ്ങയുടക്കുന്നത്‌ മോണിറ്ററിലാവുന്നതിൽ കുറ്റം പറയരുതല്ലോ.

  പിന്നെയ്‌, മ്മളെ പാത്തുമ്മാന്റെ കഥ മുയ്മനാക്കണം. ട്ടോ.

 5. ശ്രീ said...

  ഞാന്‍ പ്രീഡിഗ്രിയ്ക്ക് പഠിയ്ക്കുമ്പോള്‍ 25 കി.മീ. കലെയുള്ള കോളേജില്‍ പോയി വരുന്നതിന് ഒരു ദിവസത്തെ ചിലവ് 2 രൂപ അമ്പതു പൈസ ആയിരുന്നു.

 6. ബഷീര്‍ വെള്ളറക്കാട്‌ / pb said...

  ടൈംടേബിളില്ലെങ്കിലും കുഴപ്പമില്ല.. പക്ഷെ മാര്‍ജിന്‍ വാങ്ങാതെ എങ്ങി നെയാണുമ്മാ സ്കൂളില്‍ പോവുക.. (ഞാന്‍ പറഞ്ഞതല്ല.. എന്റെ അയല്‍ വാസി കൂട്ടുകാരന്റെ കരച്ചിലാ )

  രസികന്റെ ബ്ലോഗ്‌ വഴി യാണീവിടെയെത്തിയത്‌..

  ആശംസകള്‍

 7. രമ്യ said...

  ഒരുപാട് ചിരിപ്പിചു നന്ദി

 8. കുറ്റ്യാടിക്കാരന്‍ said...

  അതും അനിയന്റെ തലേല്‍ക്കാക്കി.

  Nice post...

 9. അനില്‍@ബ്ലോഗ് said...

  ആശംസകള്‍.

 10. കാന്താരിക്കുട്ടി said...

  രസിപ്പിച്ചു മാഷേ..റ്റൈം റ്റേബിള്‍ മാറുന്നതിനും പൈസ വാങ്ങിയിരുന്ന ആ നല്ല കാലം കൊണ്ടു വന്നതിനു നന്ദിനി !

 11. smitha adharsh said...

  രസികന്‍ ചേട്ടന്റെ പോസ്റ്റില്‍ നിന്നും ലിങ്ക് കിട്ടി..അതിന്റെ വാലും പിടിച്ചു വന്നതാ...അപ്പൊ,ശരി..പിന്നെ കാണാം...
  all the best

 12. അലി കരിപ്പുര്‍ said...

  രസികൻ,
  നന്ദി,

  ഇവിടെ വന്നവർക്കും, വിശേഷങ്ങൾ പങ്ക്‌വെച്ചവർക്കും നന്ദി.

 13. പൈങ്ങോടന്‍ said...

  ലോഗരിതം ടേബിള്‍ വാങ്ങാന്‍ വീട്ടീന്ന് 100 രൂപ വാങ്ങിയ വിരുതന്മാരും ഉണ്ട് :)

 14. വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് said...

  ഭേഷ് ഭേഷ്!! ഉള്ളതെലാം വായിച്ചല്ലോ! ഇനി എന്താ ഇജ്ജു എഴുതാതെ?