Monday, October 6, 2008

യാത്രമൊഴി

"എന്നെ ഉപ്പ കുളിപ്പിച്ച മതി, എന്നും എന്നെ ഉപ്പയല്ലെ കുളിപ്പിക്കുന്നത്‌, ഉമ്മ പോ"

ഉമ്മയോട്‌ വഴക്കിട്ട്‌ ചിണുങ്ങികരയുന്ന മോളുടെ ശബ്ദമാണെനെ ഉണർത്തിയത്‌.

"ഇന്ന് ഉപ്പ കുളിപ്പിക്കും, നാളെ അന്നെ ആരാ കുളിപ്പിക്ക്യ"

മിഴികോണിലൂടെ ഓലിച്ചിറങ്ങിയ കണ്ണുനിർ തുടച്ച്‌, ഇടം കണ്ണിട്ട്‌ എന്നെ നോക്കി, പാതി മേശപ്പുറത്ത്‌നിന്നും ചായയെടുത്ത്‌ കൈയിൽ വെച്ചു.

"സമയം 6 ആയി, 10 മണിക്കല്ലെ വിമാനം."

യതാർത്ഥ്യങ്ങളുമായി പെരുത്തപ്പെടുവാൻ സമയമെടുത്തു. അതെ, ഇനി ഏതാനും മണിക്കുറുകൾ മാത്രം.

നൂറ് കൂട്ടം കാര്യങ്ങൾ പറഞ്ഞേൽപ്പിച്ചത്‌ മുഴുവൻ യാന്ത്രികമായി മൂളികേട്ടു അവൾ.

മോളെ പിടിച്ച്‌ തുരുതൂരെ ഉമ്മ വെച്ചു. നിലത്ത്‌ വെക്കുവാൻ കഴിയാത്ത പോലെ.

മുത്തം കിട്ടിയ സന്തോഷത്തിൽ, പതിവ്‌ പോലെ അവൾ പറഞ്ഞു. "ഇനി ഇമ്മച്ചിക്ക്‌".

നിയന്ത്രണങ്ങൾ എല്ലാം അറ്റ്‌ പോയി. പൊട്ടികരഞ്ഞ്‌, എന്നെ ചേർത്തണച്ച്‌കൊണ്ട്‌ പാതി ചോദിച്ചു.

"പോവ്വാണ്ടിരുന്നൂടെ ഇങ്ങക്ക്‌."

കഴുത്തിലണിഞ്ഞ പ്രവാസത്തിന്റെ ചങ്ങലയുമായി, വിധിക്കപ്പെട്ട വിരഹത്തിന്റെ നോമ്പരം പേറി, വീണ്ടും മരുഭൂമിയിലേക്ക്‌...

25 comments:

 1. അലി കരിപ്പുര്‍ said...

  മുത്തം കിട്ടിയ സന്തോഷത്തിൽ, പതിവ്‌ പോലെ അവൾ പറഞ്ഞു. "ഇനി ഇമ്മച്ചിക്ക്‌".

 2. പ്രിയ ഉണ്ണികൃഷ്ണന്‍ said...

  ദു:ഖങ്ങള്‍ പേറിയൊരു യാത്ര ല്ലേ :(

 3. പരമാര്‍ഥങ്ങള്‍ said...

  haa!what feeling!

 4. അലി കരിപ്പുര്‍ said...

  പ്രിയേച്ചി,
  എത്ര ശ്രമിച്ചാലും അവസാന നിമിഷം, ആ മുഖത്ത്‌ നോക്കുമ്പോൾ, നിയന്ത്രണങ്ങൾ കാറ്റിൽ പറന്ന് പോവ്വും. ഇത്‌ ഓരോ പ്രവാസിയും അനുഭവിക്കുന്നു, പലവട്ടം

  പരമാർഥങ്ങൾ,
  ഈ ഫീലിങ്ങ്‌സ്‌ ആണ്‌ ഒരോ പ്രവാസിയെയും വീണ്ടും മുന്നോട്ട്‌ നയിക്കുന്നത്‌, മുട്ടറ്റം മൂടിയ മണ്ണൽകാട്ടിലൂടെ, തളരാതെ, താങ്ങില്ലാതെ.

  രണ്ടാൾക്കും നന്ദിയുണ്ട്‌.

 5. കാസിം തങ്ങള്‍ said...

  പുന:സമാഗമത്തിന്റെ മധുരം നിറഞ്ഞ ഓര്‍മ്മകളില്‍ വിരഹത്തിന്റെ മുറിപ്പാടുകളെ നമുക്കൊളിപ്പിക്കാം.

 6. സ്നേഹതീരം said...

  ഇവിടെയൊന്നും എഴുതാതെ കടന്നു പോകാന്‍ കഴിയുന്നില്ലെനിക്ക്. സ്നേഹത്തിന്റെയും വിരഹത്തിന്റെയും തീവ്രത എത്ര ഹൃദയസ്പര്‍ശിയായി പറഞ്ഞിരിക്കുന്നു !

 7. lakshmy said...

  കുറച്ചു വരികളിൽ പറഞ്ഞ വലിയ നൊമ്പരങ്ങൾ. so touching

 8. രസികന്‍ said...

  വല്ലാത്ത ഒരു രംഗമാണ് ഇവിടെ ചിത്രീകരിച്ചത് . ഓരൊ പ്രവാസിയും ഓർക്കാൻ ഭയക്കുന്ന നിമിഷങ്ങൾ.
  ആശംസകൾ

 9. നരിക്കുന്നൻ said...

  മാഷേ, ചെറിയ വരികളിൽ വിരഹത്തിന്റെ തീവൃത ഇത്ര ശക്തമായി അവതരിപ്പിച്ച ഈ ശൈലി എനിക്കിഷ്ടമായി.
  ഓരോ പ്രവാസിയുടേയും വേദനയാകുന്നു ഈ വരികൾ...

 10. മുസാഫിര്‍ said...

  ഇനി അടുത്ത വരവിന്റെ നാളുകള്‍ എണ്ണിത്തുടങ്ങാം.
  ഹൃദയ സ്പര്‍ശിയായി പറഞ്ഞിരിക്കുന്നു.

 11. ശെഫി said...

  ഈ ചോദ്യം അടുത്ത വർഷോം കേൾക്കും

 12. Areekkodan | അരീക്കോടന്‍ said...

  Yes...really touching.ഒരു മലപ്പുറാനെ കൂടി ഈ വഴിയില്‍ കണ്ടതില്‍ സന്തോഷം

 13. തറവാടി said...

  പ്രവാസം.

 14. Sam said...

  എന്താ ചെയ്യാ, ഇതാണ് നമ്മുടെ വിധി
  മലയാളി എന്നും പ്രവസിയയിരുന്നു. പണ്ടു സിങ്കപ്പൂര്‍, ബര്‍മ, മലയ്ഷ്യ... തുടങ്ങിയവയായിരുന്നു... ഇന്നു ഗള്‍ഫ്,Europe, US...
  നമ്മുടെ നാട്ടില്‍ നമ്മളുടെ മക്കള്‍ക്കെന്കിലും ജോലി ചെയ്യാനാവുമോ... അതിന് സമ്മതിക്കുമോ നമ്മുടെ രാഷ്ട്രീയക്കാര്‍...

 15. indianislahi said...

  Naan endha parayuka?

 16. ബീരാന്‍ കുട്ടി said...

  അലിഭായ്‌,
  ഇത്‌ വല്ലാത്ത ഒരു വിധിയാണ്‌. ഞമ്മക്ക്‌ അനുഭവിക്കാൻ യോഗമുണ്ടായില്ലെങ്കിലും. ഞാൻ നാട്ടിൽപോകുന്ന സമയത്തും തിരിച്ച്‌ വരുബോഴും അവൾ കൂടെയുണ്ടാവും. ഞാനെങ്ങാനും വഴിതെറ്റുമോ എന്ന് ഭയം കൊണ്ടാവും. (എയ്‌, അതല്ല, ഞമ്മൾ എയർ ഇന്ത്യയിലാണല്ലോ പോവുന്നത്‌, അത്‌ വഴിതെറ്റുമോ എന്ന പേടി)

  ഇതാരപ്പോ ഞാനറിയാത്ത ഒരു കരിപ്പുര്‌കാരൻ എന്ന് ചിന്തിക്കുകയാണ്‌.

 17. മുന്നൂറാന്‍ said...

  vedana vedana vedana mathram

 18. നജൂസ്‌ said...

  "പോവ്വാണ്ടിരുന്നൂടെ ഇങ്ങക്ക്‌."

  ചിത്രത്തിലെ മോഹന്‍ലാലിന്റെ സോമനോടുള്ള അവസാനത്തിലെ ഡയലോഗാണ്‌ പെട്ടന്ന്‌ ഓര്‍മ്മയില്‍ വന്നത്‌...

  എഴുത്ത്‌ നന്നായി

 19. കരീം മാഷ്‌ said...

  ഒരോ യാത്രാമൊഴിയും മരണമൊഴിയാണ്!
  ഓരോ പുനസമാഗമനവും പുനര്‍ജന്മവും.
  പ്രവാസി പലവട്ടം മരിച്ചു പുനര്‍ജീവിക്കുന്നു
  എന്നെങ്കിലുമൊരിക്കല്‍ കാര്‍ഗോയില്‍ ആറടി നീളത്തില്‍ ഒരു പെട്ടി വരുന്നതു വരെ...!

 20. Joker said...

  വെറുതെ ഫീലിംഗ്സ ആക്കാന്‍ ......വയ്യ...

 21. Anonymous said...

  Find 1000s of Malayalee friends from all over the world.

  Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

  Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

 22. ബിന്ദു കെ പി said...

  വിരഹത്തിന്റെ നാൾ മുതൽ ഒത്തുചേരലിന്റെ അവസരം സ്വപ്നം കാണാൻ വിധിക്കപ്പെട്ട പ്രവാസജീവിതം...

 23. അലി കരിപ്പുര്‍ said...

  എന്റെ യഥാർത്ഥ വികാരം പ്രകടിപ്പിക്കുവാൻ എനിക്ക് കഴിയില്ല, അതിന് ഈ അഷരക്കൂട്ടങൾ മതിയാവില്ല, എങ്കിലും...

  എല്ലാ സുഹ്ര്‌ത്തുകൾക്കും നന്ദി.

 24. ഇസാദ്‌ said...

  സങ്കടം വരുന്നുണ്ട്. ഇങ്ങനെ ഒരു രംഗം ആലോചിക്കുമ്പൊ തന്നെ ചങ്ക് പെടക്കുന്നു.
  വളരെ ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു അലി.

 25. വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് said...

  ഭേഷ് ഭേഷ്!!