ചെഞ്ചായം വീശുന്ന അസ്തമയ സൂര്യന്റെ വർണ്ണശോഭയിൽ, ഇള്ളം തെന്നലേറ്റ്, കളകളാരവം മുഴക്കി ഒഴുകുന്ന ഈ പുഴയോരത്ത്, ഇത്തിരി നർമ്മവുമായി നമ്മുക്ക് ഒരുമിച്ച് കൂടാം.
തലമുറയിലൂടെ പകർന്ന് കിട്ടിയ, നാടൻ കഥകളുമായി, പച്ച കുപ്പായമണിഞ്ഞ എന്റെ നാടിന്റെ ഓർമ്മകളുമായി, ഗൃഹധുരത്ത്വമുണർത്തുന്ന മാവിൻ ചുവടും, തുള്ളികൊരുകുടം പെയ്യുന്ന മഴയും തേടി, ഞാൻ വരുന്നു.
വസന്തവും ഗ്രീഷ്മവും വന്ന് പോവുന്നതറിയാതെ, വീശിയടിക്കുന്ന മണ്ണൽകാറ്റിനോട് കിന്നാരിക്കുവാൻ ഞാൻ പഠിച്ചുവോ?.
ഒരിക്കൽ കൂടി, എല്ലാ കൂട്ടുകാർക്കും ഈ പുഴയോരത്തേക്ക് സ്വാഗതം.
Wednesday, June 25, 2008
Subscribe to:
Post Comments (Atom)
5 comments:
എല്ലാ കൂട്ടുകാർക്കും ഈ പുഴയോരത്തേക്ക് സ്വാഗതം.
പുഴയോരത്തിന്റെ ഉണര്‍വ്വും കുളിര്‍മ്മയും എന്നും ഈ ബൂലോകത്ത് നില നില്ക്കട്ടെ.
സ്വാഗതം!
:)
പുഴയോരത്തിലെ നർമ്മങ്ങൾക്കായി കാത്തിരിക്കുന്നതോടൊപ്പം
എല്ലാ ആശംസകളും നേരുന്നു
എവിടെ കാണുന്നില്ലല്ലോ???
സ്വാഗത്! ഇച്ചിരി സ്പീഡ് കൂട്ടിക്കോട്ടാ...
Post a Comment